വെറും ദോശയല്ല നീര്ദേശ
ചേരുവകള്‍:-
പച്ചരി - 1 കപ്പ്
തേങ്ങ ചിരവിയത് - അരക്കപ്പ്
ജീരകം - അല്പം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
പച്ചരി മൂന്നുനാല് മണികൂര്‍ കുതിര്‍ത്ത് വെയ്ക്കണം. അരിയും തേങ്ങയും വേറെവേറെ നന്നായി അരച്ചെടുത്ത്‌ദോശയുടെ പാകത്തില്‍ വെള്ളം ചേര്‍ത്ത് ഒന്നിച്ചാക്കുക. ഉപ്പുചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെയ്ക്കുക. ഇതിലേക്ക് ജീരകം കൂടി ചേര്‍ക്കുക. ദോശക്കല്ല് ചൂടാക്കിയശേഷം മാവ് അതിലേയ്ക്കൊഴിച്ച് ദോശ പരത്തുന്ന അതേരീതിയില്‍ അതിനേക്കാള്‍ നേര്‍പ്പിച്ച് പരത്തി ചുട്ട് എടുത്താല്‍ നീര്‍ദോശ തയ്യാര്‍.